സിസ്റ്റർ ലിനി അനുസ്മരണം
വലപ്പാട് : നിപ രോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുന്നതിനിടയിൽ സ്വന്തം ജീവൻ സമർപ്പിച്ച് മാതൃകയായ സിസ്റ്റർ ലിനിയെ വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ അനുസ്മരിച്ചു. സിസ്റ്റർ ലിനിയുടെ ചരമദിനത്തിൽ അവരുടെ ഛായാചിത്രത്തിൽ സൂപ്രണ്ട് ഡോ ഫാത്തിമത്ത് സുഹറ പൂക്കൾ സമർപ്പിച്ചു.
കോവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും സിസ്റ്റർ ലിനി ഉജ്വല മാതൃകയായി ഓർമിക്കപ്പെടുമെന്ന് ഡോ ഫാത്തിമ അഭിപ്രായപ്പെട്ടു. ലോകം ഉള്ള കാലത്തോളം സിസ്റ്റർ ലിനിയുടെ ത്യാഗം അനുസ്മരിക്കപ്പെടുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. രമേഷ് പറഞ്ഞു.
സിസ്റ്റർ ലിനി മുഴുവൻ നഴ്സുമാർക്കും പ്രചോദനമാണെന്ന് നഴ്സിങ് സൂപ്രണ്ട് ലിസി ജോസഫ് പറഞ്ഞു. ഹെഡ് നഴ്സ് പുഷ്പലത, നഴ്സുമാർ , ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

